Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Camera Installation

Thiruvananthapuram

കാമറ സ്ഥാപിച്ചതില്‍ പ്രകോപിതനായ ജീവനക്കാരന്‍ കട അടിച്ചുതകർത്തു

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​ട​യ്ക്കു​ള്ളി​ല്‍ സി​സി​ടിവി കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യ ജീ​വ​ന​ക്കാ​ര​ന്‍ ക​ട​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. കു​മാ​ര​പു​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​പ​യ​ര്‍ സ​ലൂ​ണ്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് അ​തി​ക്ര​മം കാ​ട്ടി​യ​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി സ​മീ​റാണു ക​ട​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ശി​പ്പി​ച്ച​ത്. ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​യാ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി മാ​ന​സി​ക അ​സ്വാ​സ്ഥ്യ​മു​ള്ള​യാ​ളെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ക​ട​യു​ട​മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സ​മീ​റി​നെ​തി​രേ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.

ജീ​വ​ന​ക്കാ​ര​ന്‍ സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങു​ക​യും ഒ​ളി​വി​ല്‍​പ്പോ​കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. സ​മീ​ര്‍ കു​റ​ച്ചു​മാ​സ​മാ​യി സ​ലൂ​ണി​ല്‍ ജോ​ലി​ചെ​യ്തു വ​രി​ക​യാ​ണ്. ഇ​യാ​ള്‍ പ​ണം മോ​ഷ്ടി​ക്കു​ന്നു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് സ​ലൂ​ണി​നു​ള്ളി​ല്‍ ഉ​ട​മ കാമ​റ​ക​ള്‍ സ്ഥാ​പി​ച്ച​ത്. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് പ്ര​തി അ​ക്ര​മം ന​ട​ത്തി​യ​ത്.

ഇ​ന്‍റ​ര്‍​നെ​റ്റ് വൈ​ഫൈ, സ്ഥാ​പി​ക്ക​പ്പെ​ട്ട ര​ണ്ടു സി​സി​ടി​വി കാ​മ​റ​ക​ള്‍, അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ക​ട​യി​ലു​ണ്ടാ​യി​രു​ന്ന ടിവി, ഫ​ര്‍​ണി​ച്ച​റു​ക​ള്‍ എ​ന്നി​വ​യും ന​ശി​പ്പി​ച്ചി ട്ടുണ്ട്. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ഉ​ട​മ പ​റ​യു​ന്ന​ത്. സ​മീ​റി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​ത​മാ​ക്കി.

Latest News

Corehub Up